മങ്കിപോക്സിനെ നേ​​രി​​ടാ​​ൻ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ബ​​ഹ്​​​റൈ​​നും

 
47
 

മങ്കിപോക്സിനെ നേ​​രി​​ടാ​​ൻ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ബ​​ഹ്​​​റൈ​​നും.രോ​​ഗ​​ത്തെ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ആ​​രോ​​ഗ്യ​​മ​​ന്ത്രി ഡോ. ​​ജ​​ലീ​​ല അ​​ൽ​​സാ​​യി​​ദ്​ ജ​​വാ​​ദ്​ അ​​റി​​യി​​ച്ചു. രോ​​ഗം പി​​ടി​​​പെ​​ട്ടാ​​ൽ 21 ദി​​വ​​സ​​ത്തെ ഐ​​സൊ​​ലേ​​ഷ​​ൻ നി​​ർ​​ബ​​ന്ധ​​മാ​​ക്കി.

നേ​​ര​​ത്തെ, വാ​​ന​​ര വ​​സൂ​​രി​​യെ ആ​​ഗോ​​ള ആ​​രോ​​ഗ്യ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യാ​​യി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. രോ​​ഗം സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന വ്യ​​ക്തി​​യു​​ടെ സാ​​മ്പി​​ൾ പ​​രി​​ശോ​​ധ​​ന​​ക്ക്​ എ​​ടു​​ക്കു​​ന്ന ദി​​വ​​സം മു​​ത​​ൽ ഐ​​സൊ​​ലേ​​ഷ​​ൻ ആ​​രം​​ഭി​​ക്കും. ഇ​​വ​​ർ​​ക്ക്​ ആ​​വ​​ശ്യ​​മാ​​യ ചി​​കി​​ത്സ​​ക​​ളും ന​​ൽ​​കും. രോ​​ഗി​​യു​​മാ​​യി സ​​മ്പ​​ർ​​ക്ക​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ട​​താ​​യി സം​​ശ​​യി​​ക്കു​​ന്ന വ്യ​​ക്തി​​ക​​ൾ​​ക്കും ഐ​​സൊ​​ലേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

From around the web