ഒമാനിൽ വാഹനങ്ങൾക്ക് സൗജന്യ പരിശോധനയുമായി സി.പി.എ.

ഒമാനിൽ വാഹനങ്ങളിൽനിന്ന് ഉപഭോക്താക്കളെയും ഡ്രൈവർമാരുടെയും ജീവൻ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വാഹനങ്ങളുടെ സൗജന്യ പരിശോധന ആരംഭിച്ചു. കേടായ വാഹനങ്ങൾ തിരിച്ചു വിളിക്കാനുള്ള 'ഇത് വൈകിപ്പിക്കാൻ പറ്റില്ല' ദേശീയ കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനക്ക് തുടക്കമിട്ടിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ, ശാസ്ത്രഗവേഷണം, നവീകരണ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി ഡോ. ബഖിത് ബിൻ അഹ്മദ് അൽ മഹ്രിയുടെ രക്ഷാകർതൃത്വത്തിലാണ് സൗജന്യ വാഹന പരിശോധന ഡ്രൈവിന് തുടക്കം കുറിച്ചത്. സി.പി.എ ചെയർമാൻ സലിം ബിൻ അലി അൽ ഹക്മാനി, മറ്റ് നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒക്ടോബർ ആറുവരെ ഈ കാമ്പയിൻ തുടരും. ഹോണ്ട, സുബാരു, ഷെവർലെ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾ കാമ്പയിനിന്റെ ഭാഗമായി സൗജന്യമായി പരിശോധിക്കും.