പകർച്ചപ്പനി; വാക്സീൻ എടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

 
68
 

റിയാദ്: പകർച്ചപ്പനിക്കെതിരെ (ഇൻഫ്ലൂവൻസ–ഫ്ലൂ) വാക്സീൻ എടുക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു സൗദി ആരോഗ്യമന്ത്രാലയം. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ നിർബന്ധമായും വാക്സീൻ എടുക്കണം.

രോഗികളിൽ ചിലരുടെ നില ഗുരുതരമായതിനാലാണ് (ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ചെവിയിലെ അണുബാധ) നിർദേശം.

മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ശുചീകരിക്കുക, കണ്ണിലും വായയിലും നേരിട്ടു സ്പർശിക്കാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യു ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

From around the web