‘മൈ എമിറേറ്റ്‌സ് വിന്റർ പാസ്’ പുനരാംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ്
Nov 4, 2022, 12:35 IST

യു.എ.ഇ.യിൽ ശൈത്യകാലം ആരംഭിച്ചതോടെ ‘മൈ എമിറേറ്റ്‌സ് വിന്റർ പാസ്’ പുനരാംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അധികൃതർ അറിയിച്ചു. എയർലൈൻസിന്റെ ബോർഡിങ് പാസ് ഉപയോഗിച്ച് യു.എ.ഇ.യിലെ 500 സ്ഥലങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്.
നവംബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31 വരെ എമിറേറ്റ്‌സ് എയർലൈൻസ് വഴി എത്തുന്നവർക്കാണ് പ്രയോജനം ലഭിക്കുക. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവയുൾപ്പടെ ഒട്ടേറെ സ്ഥലങ്ങളിൽ കിഴിവുകൾ ലഭിക്കും.