ബലി പെരുന്നാൾ; ദുബൈയില്‍  നാല് അവധി ദിവസങ്ങളിലും സൗജന്യ പാര്‍ക്കിങ് 

 
24
 

ദുബൈയില്‍ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പണമടച്ചുള്ള പൊതു പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.

ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ നാലുദിവസമാണ് ദുബൈയില്‍ പെരന്നാള്‍ അവധി ലഭിക്കുക. അത്രയും ദിവസം പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകളില്‍ പണമടച്ചു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടിവരും.

From around the web