ദുബായിൽ അഞ്ച് ടാക്‌സി കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി
Jul 26, 2022, 12:56 IST

ദുബായിൽ ടാക്സി സേവനങ്ങൾ വർധിപ്പിക്കാൻ അഞ്ചുപുതിയ ടാക്സി കമ്പനികൾക്ക് എമിറേറ്റിൽ പ്രവർത്തനാനുമതി നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.
എക്സ്എക്സ് റൈഡ്, വൗ, കൊയ്, വിക്‌റൈഡ്, ഡി.ടി.സി. എന്നീ കമ്പനികൾ ഉടൻ പ്രവർത്തനാമാരംഭിക്കും.ഉബർ, കരീം എന്നിവയ്ക്ക് പുറമെയാണ് പുതിയ കമ്പനികളെന്ന് ആർ.ടി.എ. ഉദ്യോഗസ്ഥനായ എമറാത്ത് അൽ യൂം വ്യക്തമാക്കി.