ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു

 
24
 

ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു. ബഹ്‌ലയിലെ ഒരു താഴ്‌വരയിൽ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് കുട്ടിയെ വാദിയില്‍ കാണാതായതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് നടന്ന തെരച്ചിലില്‍ ബഹ്‌ലയിലെ വെള്ളക്കെട്ടിൽ നിന്ന് ഒരു സ്വദേശി പൗരൻ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

From around the web