നവംബർ ഒന്നുമുതൽ ദോഹ കോർണിഷിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്
Updated: Oct 14, 2022, 12:50 IST

നവംബർ ഒന്നുമുതൽ ദോഹ കോർണിഷിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്. സെൻട്രൽ ദോഹയിലും അൽ ബിദ പാർക്കിലും ആഘോഷങ്ങൾക്ക് എത്താൻ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാം.
സ്വകാര്യ വാഹനങ്ങൾ, സ്‌കൂട്ടറുകൾ, ബൈക്കുകൾ എന്നിവയ്‌ക്കെല്ലാം വിലക്കുണ്ട്. കാണികൾക്ക് ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷിലേയ്ക്കും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽ ബിദ പാർക്കിലേക്കും ദോഹ മെട്രോയിലോ കർവ ബസുകളിലോ എത്താം. കോർണിഷിലേക്ക് ഷട്ടിൽ സർവീസുള്ളതിനാൽ യാത്ര എളുപ്പമാണ്.