ആഗോള സൈബര്‍ സുരക്ഷാ ഉച്ചകോടിക്ക് റിയാദില്‍ ഗംഭീര തുടക്കം
Nov 10, 2022, 13:09 IST

റിയാദ്: രണ്ടാമത് ആഗോള സൈബര്‍ സുരക്ഷാ ഉച്ചകോടിക്ക് (സൈബര്‍ സെക്യൂരിറ്റി ഫോറം) റിയാദില്‍ ഗംഭീര തുടക്കം. സൈബര്‍ സുരക്ഷാ പ്രശ്നങ്ങളില്‍ വിജ്ഞാന വാതിലുകള്‍ തുറക്കുകയും പരിഹാര വഴികള്‍ തേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ സൗദി നാഷനല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റിയാണ് വിഷയത്തില്‍ ആഗോള സഹകരണ അടിത്തറ കെട്ടിപ്പടുക്കാന്‍ സഹായിക്കുംവിധം 120-ല്‍ പരം അന്താരാഷ്ട്ര പ്രഭാഷകരെയും 100-ഓളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ദ്വിദിന ഫോറം സംഘടിപ്പിക്കുന്നത്. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍-സഊദ് ഫോറം റിട്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു.