ഗോ ഫസ്റ്റ് അബൂദബി-കൊച്ചി വിമാന സര്‍വിസിന് തുടക്കമായി

 
72
 

ഗോ ഫസ്റ്റ് അബൂദബി-കൊച്ചി വിമാന സര്‍വിസ് തുടങ്ങി. നിറയെ യാത്രക്കാരുമായി കന്നി യാത്ര നടത്തിയ വിമാനത്തിന് കൊച്ചിയിലും അബൂദബിയിലും ജലാഭിവാദ്യത്തോടെയാണ് (വാട്ടര്‍ഗണ്‍ സല്യൂട്ട്) സ്വീകരണം ഒരുക്കിയത്.

ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍നിന്ന് രാത്രി 8.05നു പുറപ്പെട്ട് അബൂദബിയില്‍ 10.40ന് ഇറങ്ങും. തിരിച്ച് രാത്രി 11.40ന് പുറപ്പെട്ട് രാവിലെ 5.10ന് കൊച്ചിയില്‍ എത്തും. വെള്ളിയാഴ്ചകളില്‍ അബൂദബിയില്‍ രാത്രി 10.30ന് എത്തുന്ന വിമാനം രാത്രി 11.30ന് യാത്ര തിരിക്കും. നിലവില്‍ അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നും കണ്ണൂരിലേക്കും എല്ലാ ദിവസവും സര്‍വിസുണ്ട്.

From around the web