അതി ശക്തമായ മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
Jul 12, 2022, 11:13 IST

മസ്കറ്റ്: അതി ശക്തമായ മഴയെ തുടർന്നു ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെതാണ് തീരുമാനം. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ ലഭിച്ചത്.
അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദേശങ്ങളോടും വിനോദസഞ്ചാരികൾ കാണിക്കുന്ന അനാസ്ഥയും കണക്കിൽ എടുത്താണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.