യു.എ.ഇ.യുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ

 
52
 

യു.എ.ഇ.യുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ. ചില പ്രദേശങ്ങളിൽ അധികൃതർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ഷാർജയിലെ ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജയിലെ കൽബ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ദിബ്ബ-മസാഫി റോഡിന് സമീപം ചില പർവത പ്രദേശങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന വീഡിയോകളും നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ 16നാണ് യുഎഇയുടെ മഴക്കാലം ആരംഭിച്ചത്.

From around the web