ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലുകള്‍ കുവൈത്തില്‍

 
18
 

ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലുകള്‍ കുവൈത്തില്‍. ഇരു രാജ്യങ്ങളുടെയും നാവികസേനാ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പല്‍ കുവൈത്തിലെത്തിയത്.ഒക്ടോബര്‍ ആറു വരെ കപ്പലുകള്‍ കുവൈത്ത് തീരത്ത് തുടരും.

നാവിക സേനാ പടക്കപ്പലായ ഐഎൻഎസ് ടിഐആർ‍, ഐ.എന്‍ .എസ് സുജാത, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐസിജിഎസ് സാരഥി കപ്പലുകളാണ് പ്രതിരോധ സുരക്ഷാ സഹകരണത്തിന്‍റെ ഭാഗമായി ഷുവൈഖ് തുറമുഖത്ത് എത്തിയത്. കുവൈത്ത് നാവികസേന ഉദ്യോഗസ്ഥര്‍, തുറമുഖ അതോറിറ്റി, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, വിവിധ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലുകളെ സ്വീകരിച്ചു.കേഡറ്റ് പരിശീലന കപ്പലായ ഐഎൻഎസ് ടിഐആർ പൈറസി വിരുദ്ധ ദൗത്യങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

From around the web