അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് പരിശോധന

 
61
 

മനാമ:  നാഷനാലിറ്റി, പാസ്പോര്‍ട്ട്സ് ആന്‍ഡ് റസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ) കാപിറ്റല്‍ ഗവര്‍ണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശോധന നടത്തി. മതിയായ രേഖകളില്ലാത്ത ഏതാനും പേരെ പരിശോധനയില്‍ പിടികൂടി. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസുമായി സഹകരിച്ചായിരുന്നു പരിശോധന.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നതും തൊഴിലെടുക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.പി.ആര്‍.എ പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ മറ്റ് ഗവര്‍ണറേറ്റുകളിലും പരിശോധന നടത്തുമെന്ന് റിസര്‍ച് ആന്‍ഡ് ഫോളോഅപ്പ് ഡയറക്ടര്‍ കേണല്‍ തലാല്‍ നബീല്‍ തഖി പറഞ്ഞു. അനധികൃതമായി തൊഴിലെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 170770777 എന്ന കാള്‍ സെന്‍റര്‍ നമ്ബറിലോ info@npra.gov.bh എന്ന ഇ-മെയിലിലോ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

From around the web