ഖത്തർ ലോകകപ്പിലേക്ക് കുവൈറ്റ് പ്രധാനമന്ത്രിക്ക് ക്ഷണം

 
53
 

കുവൈത്ത്: ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിലേക്ക് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ക്ഷണം. സെയ്ഫ് പാലസിലെത്തിയ ഖത്തർ അംബാസഡർ അലി അബ്ദുല്ല അൽ മഹ്മൂദ് ഔദ്യോഗിക ക്ഷണക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.

ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ അൽ താനിയുടെ പേരിലുള്ളതാണ് ക്ഷണം. പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് തലാൽ അൽ ഖാലിദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് ബദർ അൽ അമർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്ക് എടുത്തു.

From around the web