ഭ​ക്ഷ്യ​സു​ര​ക്ഷ സൂ​ചി​ക​യി​ൽ ഒ​മാ​ന്​ മി​ക​ച്ച സ്ഥാ​നം

 
34
 

ഭ​ക്ഷ്യ​സു​ര​ക്ഷ സൂ​ചി​ക​യി​ൽ ഒ​മാ​ന്​ മി​ക​ച്ച സ്ഥാ​നം. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ സു​ൽ​ത്താ​നേ​റ്റ്​ മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ബ്രി​ട്ടീ​ഷ് മാ​സി​ക​യാ​യ ദ ​ഇ​ക്ക​ണോ​മി​സ്റ്റ് പു​റ​ത്തി​റ​ക്കി​യ 2022ലെ ​ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ആ​ഗോ​ളാ​ടി​സ്​​ഥാ​ന​ത്തി​ൽ 35ാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ അ​ഞ്ച്​ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ ഒ​ന്നും ഖ​ത്ത​ർ ര​ണ്ടും സ്ഥാ​ന​ത്താ​ണു​ള്ള​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഫി​ൻ​ല​ൻ​ഡ് ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. അ​യ​ർ​ല​ൻ​ഡ്, നോ​ർ​വേ, ഫ്രാ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നി​വ​യാ​ണ്​ തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ വ​രു​ന്ന മ​റ്റു​ രാ​ജ്യ​ങ്ങ​ൾ. ഭ​ക്ഷ്യ​സു​ര​ക്ഷ, ഭ​ക്ഷ്യ​ല​ഭ്യ​ത, ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും, ഭ​ക്ഷ്യ സു​സ്ഥി​ര​ത തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

From around the web