എക്സ്പോ പവലിയനുകള്‍ സന്ദര്‍ശിക്കാന്‍ ശനിയാഴ്ച മുതല്‍ അവസരം
Sep 28, 2022, 16:11 IST

ദുബൈ എക്സ്പോ 2020 പവലിയനുകൾ സന്ദര്‍ശിക്കാൻ 120 ദിര്‍ഹത്തിന്റെ പ്രതിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് എക്സ്പോ സിറ്റി. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടിക്കറ്റ് നിലവിൽ വരിക. നാലു പവലിയനുകൾ സന്ദര്‍ശിക്കാനാണ് ആദ്യ ഘട്ടത്തിൽ സൗകര്യമൊരുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
ദുബൈ എക്സ്പോയ്ക്ക് ശേഷം അടച്ചിട്ടിരിക്കുന്ന എക്സ്പോ സിറ്റി വീണ്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടെറ, ആലിഫ് പവലിയനുകളാണ് പ്രധാനമായും പുതിയ പ്രതിദിന പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാനുക. ഇതിനു പുറമേ പുതിയതായി ആരംഭിക്കുന്ന വിഷൻ പവലിയനും വിമൻ പവലിയനും ഈ പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാം.