കുവൈത്തിൽ ഇന്ത്യന്‍ ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് ഭാഗിക നിരോധനം
Updated: Oct 12, 2022, 12:10 IST

കുവൈത്തില്‍ ഇന്ത്യന്‍ ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് ഭാഗികമായി നിരോധനമേർപ്പെടുത്തി. ഇന്ത്യൻ ചെമ്മീൻ 2017 മുതൽ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗം അറിയിച്ചു.
ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറിലെ മാർക്കറ്റുകളിൽ നിന്ന് ഇന്ത്യന്‍ ചെമ്മീന്‍ പിൻവലിച്ച പാശ്ചാത്തലത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്ത് വന്നത്.ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച ചെമ്മീനൊഴിച്ച് ബാക്കിയുള്ള ഉത്പന്നങ്ങൾക്കാണ് നിരോധനം.