ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

 
53
 

ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി.ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോൾ വില കഴിഞ്ഞ മാസത്തെ 1.90 ഖത്തർ റിയാൽ തന്നെ ആയിരിക്കും.

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയും ജൂലൈയിലെ പോലെ തന്നെ തുടരും. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 ഖത്തർ റിയാലും ഡീസലിന് 2.05 ഖത്തർ റിയാലുമായിരിക്കും.

ജൂൺ ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ വില ഓരോ മാസവും 5 ദിർഹം കുറച്ചിരുന്നു. അതേസമയം 2021 നവംബർ മുതൽ സൂപ്പർ, ഡീസൽ വിലയിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

From around the web