ആഗോള സമാധാന സൂചികയിൽ ഖത്തറിന് ഒന്നാം സ്ഥാനം
Jun 20, 2022, 16:34 IST

ആഗോള സമാധാന സൂചികയിൽ മിഡിലീസ്റ്റ് നോർത്ത് അമേരിക്ക മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്തെത്തി. ഇത് നാലാം തവണയാണ് ഖത്തർ ഒന്നാമതെത്തുന്നത്. ഗ്ലോബൽ പീസ് ഇൻഡക്‌സ് റിപ്പോർട്ടിൽ 163 രാജ്യങ്ങളിൽ 18 ാം സ്ഥാനത്താണ് ഖത്തർ. മീഡിലീസ്റ്റ് നോർത്ത് അമേരിക്ക മേഖലയിൽ ഒന്നാമതെത്താനും ഖത്തറിന് സാധിച്ചു.
ലോകത്തെ നിരവധി വികസിത രാജ്യങ്ങളേക്കാൾ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. വിവിധ മേഖലകളിലായി 23 മാനകങ്ങളാണ് റാങ്കിങ് തയ്യാറാക്കാൻ അടിസ്ഥാനമാക്കുന്നത്. ജനങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവുമാണ് ഇതിൽ പ്രധാനമായത്. സുരക്ഷയുടെ കാര്യത്തിൽ ലോകത്ത് ഒമ്പതാമത് എത്താനും ഖത്തറിനായി. ഐസ്‌ലൻഡ്, ന്യൂസിലാൻറ്, അയർലൻഡ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ നാല് രാജ്യങ്ങൾ.