ഖത്തറിൽ ഹാമൂർ മത്സ്യ ഉൽപാദനത്തിൽ 30 ശതമാനം വർധനവ്
May 25, 2022, 07:56 IST

ഖത്തറിൽ ഹാമൂർ മത്സ്യ ഉൽപാദനത്തിൽ 30 ശതമാനം വാർഷിക വർധന രേഖപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം റിപ്പോർട്ട്. മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷ പദ്ധതി 2019-2023ന് കീഴിലാണ് ബ്രൗൺ സ്പോട്ടഡ് ഗ്രൂപെർ എന്നറിയപ്പെടുന്ന ഹാമൂർ മത്സ്യം ഉൽപാദിപ്പിക്കുന്നത്.
ദേശീയ ഭക്ഷ്യസുരക്ഷ പരിപാടിക്ക് കീഴിൽ ആരംഭിച്ച പദ്ധതികളിലൂടെ 2023 ആകുമ്പോഴേക്കും മത്സ്യ ഉൽപാദനത്തിൽ 90 ശതമാനം സ്വയംപര്യാപ്തതയും ചെമ്മീൻ ഉൽപാദനത്തിൽ 100 ശതമാനം സ്വയം പര്യാപ്തതയുമാണ് രാജ്യം ലക്ഷ്യമിടുന്നത്.