ദുബായ് ഗ്ലോബൽ വില്ലേജിൽ ആദ്യ ദിനം എത്തിയത് റെക്കോർഡ് സന്ദർശകർ

ദുബായ് ഗ്ലോബൽ വില്ലേജിൽ ആദ്യ ദിനം എത്തിയത് റെക്കോർഡ് സന്ദർശകർ.എന്നാൽ എണ്ണം എത്രയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.പുതിയ ഒട്ടേറെ ആകർഷണങ്ങളുമായി ഇന്നലെയാണ് ആഗോളഗ്രാമത്തിൻ്റെ വാതായനങ്ങൾ തുറന്നത്. ഇനിയുള്ള ദിവസങ്ങളിൽ 1389 മണിക്കൂർ വിസ്മയങ്ങളുടേതാണ്. സന്ദർശകർക്കായി 10,000 ജീവനക്കാർ സേവനനിരതരാണ്. 90ലേറെ പേർ സാംസ്കാരിക മേഖലയെയും പ്രതിനിധീകരിക്കുന്നു.
ഇന്ത്യയടക്കം 27 പവലിയനുകളാണ് അണിനിരന്നിട്ടുള്ളത്. ഇതിൽ ഖത്തറും ഒമാനും ഇതാദ്യമായി ഇപ്രാവശ്യം പവലിയനുകളൊരുക്കി. ആകെ 3,500 ഷോപ്പിങ് ഔട് ലറ്റുകളാണുള്ളത്. ഇതിൽ 43 എണ്ണം ഏഷ്യൻ രാജ്യങ്ങളുടേതാണ്.
250 ഫൂഡ് ആൻഡ് ബിവറേജ് ഔട് ലറ്റുകൾ ആണുള്ളത്. ഇതിൽ 23 എണ്ണം റസ്റ്ററൻ്റ് –കഫെകളാണ്. 190 തെരുവു ഭക്ഷണക്കാരും അണിനിരക്കുന്നു. പുതുതായി 50 ഭക്ഷ്യവിഭവങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ഫ്ലോട്ടിങ് മാർക്കറ്റ്, റെയിൽവേ മാർക്കറ്റ്, ഇന്ത്യൻ ചാറ്റ് ബസാർ, ഫീസ്റ്റാ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ് എന്നിങ്ങനെ അഞ്ച് പ്രമേയങ്ങളിലാണ് ഔട് ലറ്റുകൾ ഒരുക്കിയിട്ടുള്ളത്.