ഒമാനിൽ ഭക്ഷണശാലയിൽ തീപിടുത്തം
Updated: Jun 30, 2022, 17:02 IST

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റിൽ ഭക്ഷണശാലയിൽ തീപിടുത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
സീബ് വിലായത്തിലെ അൽ ഖൂദ് പ്രദേശത്തുള്ള ഭക്ഷണശാലയിലാണ് തീപിടിച്ചത്. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.