ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​​ന്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും

 
67
 

ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​​ന്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും.ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള ഇ​ത്ത​വ​ണ 'വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക'​എ​ന്ന തീ​മി​ലാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 95 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തു​ന്ന ഇ​ത്ത​വ​ണ​ത്തെ പു​സ്ത​കോ​ത്സ​വം -ച​രി​ത്ര​ത്തി​ലെ വ​ലി​യ പ്ര​സാ​ധ​ക പ​ങ്കാ​ളി​ത്തം എ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. മേ​ള​യി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന​ട​ക്കം പ്ര​ഗ​ത്ഭ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​റ്റ​ലി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ​ അ​തി​ഥി രാ​ജ്യം.

10 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സാ​ധ​ക​ർ ഈ ​സീ​സ​ണി​ൽ പു​തി​യ​താ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​ണ്ട്. മേ​ള​യി​ൽ ന​ട​ക്കു​ന്ന 1047 പ​രി​പാ​ടി​ക​ൾ​ക്ക്​ 57 രാ​ജ്യ​ങ്ങ​ളി​ലെ 129 അ​തി​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ആ​കെ 15 ല​ക്ഷം പു​സ്ത​ക​മാ​ണ്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. 1298 അ​റ​ബ്​ പ്ര​സാ​ധ​ക​ർ​ക്കു​പു​റ​മെ 915 അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രും പ​​ങ്കെ​ടു​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്, 339 പേ​ർ.

ഈ​ജി​പ്​​ത്​ 306, ല​ബ​ന​ൻ 125, സി​റി​യ 95 എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​ബ്​ ലോ​ക​ത്തു​നി​ന്നു​ള്ള പ്ര​സാ​ധ​ക​രു​ടെ എ​ണ്ണം. അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന്​ കൂ​ടു​ത​ൽ പ്ര​സാ​ധ​ക​ർ എ​ത്തു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്, 112പേ​ർ. പ്ര​മു​ഖ അ​റ​ബ്​ എ​ഴു​ത്തു​കാ​ർ​ക്കു​പു​റ​മെ, 2022ലെ ​ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വും ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​യു​മാ​യ ഗീ​താ​ഞ്ജ​ലി ശ്രീ, ​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ദീ​പ​ക്​ ചോ​പ്ര, ലി​ങ്ക​ൺ പി​യേ​ഴ്​​സ്, രൂ​പി കൗ​ർ, പി​​കോ അ​യ്യ​ർ, മേ​ഘ​ൻ ഹെ​സ്​ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യെ​ത്തും.

From around the web