യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ്

 
45
 

യു.എ.ഇയിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ മഴയും ലഭിച്ചു. ദുബൈയിലും ഷാർജയിലും അജ്മാനിലും പൊടിക്കാറ്റ് ശക്തമായിരുന്നു. ദുബൈയിൽ എമിറേറ്റ്സ് റോഡ്, എക്സ്പോ ഡിസ്ട്രിക്റ്റ്, നസ്വ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. റോഡിൽ കാഴ്ചക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പലയിടത്തും പൊടിക്കാറ്റ് വീശിയത്.

റാസൽഖൈമയിലും ഉമ്മുൽഖുവൈനിലും സാമാന്യം ശക്തമായ മഴ തന്നെ ലഭിച്ചു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

From around the web