യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Updated: Jun 5, 2022, 15:38 IST

യുഎഇയിലെ ചില മേഖലകളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അബുദാബിയിൽ ഇന്നലെ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും വരെയെത്തി.
അന്തരീക്ഷ ഈർപ്പം ഉയർന്നതിനാൽ രാത്രിയും ചൂടു കൂടുതലാണ്. ചിലയിടങ്ങളിൽ നേരിയ പൊടിക്കാറ്റ് വീശി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചൂട് കൂടുതലായിരിക്കും.