യു.എ.ഇ.യിലെ താപനില ഈ വാരാന്ത്യത്തോടെ 50 ഡിഗ്രി സെൽഷ്യസിലേക്ക് കുതിക്കും
Jun 4, 2022, 11:46 IST

യു.എ.ഇ.യിലെ താപനില ഈ വാരാന്ത്യത്തോടെ 50 ഡിഗ്രി സെൽഷ്യസിലേക്ക് കുതിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ഇപ്പോൾ 47 ഡിഗ്രിവരെയാണ് രാജ്യത്തെ താപനില. വെള്ളിയാഴ്ച അബുദാബിയിൽ താപനില 44 ഡിഗ്രിവരെ വർധിച്ചിരുന്നു.
ദുബായിൽ ശരാശരി താപനില 43 ഡിഗ്രി ആയിരുന്നു. അന്തരീക്ഷ ഈർപ്പം 75 മുതൽ 85 ശതമാനംവരെയായിരുന്നു. അടുത്ത ഞായറാഴ്ചയോടെ താപനില 47 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതൽ 48 ഡിഗ്രിയിലേക്കും ഉയരും. ജൂണിലെ ശരാശരി താപനില 38 ഡിഗ്രി എന്നാണ് പ്രവചിക്കപ്പെടുന്നത്.