സൗദിയിൽ  'പിഴ റദ്ദാക്കൽ' പദ്ധതി നവംബർ 30ന് അവസാനിക്കും

 
46
 

കോവിഡിനെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തിയ 'പിഴ റദ്ദാക്കൽ' പദ്ധതി നവംബർ 30ന് അവസാനിക്കും. അതിന് മുമ്പ് അവസരം പ്രയോജനപ്പെടുത്താൻ എല്ലാ നികുതിദായകരോടും അതോറിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ജൂൺ മുതലാണ് പദ്ധതി ആരംഭിച്ചത്. നികുതി സംവിധാനങ്ങളിൽ രജിസ്ട്രേഷൻ വൈകൽ, പേമെന്റ് വൈകൽ, നികുതി സംവിധാനങ്ങളിൽ റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേൺ തിരുത്തൽ, ഇലക്ട്രോണിക് ബില്ലിങ് വ്യവസ്ഥകളുടെ പ്രയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നീ കാരണങ്ങൾക്കുള്ള പിഴകളാണ് ഈ പദ്ധതിപ്രകാരം റദ്ദാക്കുന്നത്.

From around the web