ഒമാൻ റിയാലിന്‍റെ വിനിമയനിരക്ക് 215 രൂപയിലെത്തി
Updated: Oct 22, 2022, 12:54 IST

റിയാലിന്‍റെ വിനിമയനിരക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ ഒരു റിയാലിന് 215 രൂപ എന്ന നിരക്കിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയക്കുന്നവർ ആയിരം രൂപക്ക് 4.652 റിയാൽ നൽകിയാൽ മതിയാവും. ഒരു ഡോളറിന് 83.01 രൂപലയാണ് വില. ബുധനാഴ്ച രാവിലെ ഡോളറിനെ അപേക്ഷിച്ച് രൂപ മെച്ചപ്പെട്ട നിലവാരം കാണിച്ചെങ്കിലും വൈകുന്നേരത്തോടെ തകരുകയായിരുന്നു.
വിനിമയനിരക്ക് സർവകാല റെക്കോഡിലെത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പണം കരുതിവെച്ചിരുന്നവരെല്ലാം റിയാലിന് 210 രൂപ എന്ന നിരക്കിലെത്തിയപ്പോൾ തന്നെ നാട്ടിലയച്ചതായി വിനിമയ സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.