ഇത്തിഹാദ് റെയിൽവേയുടെ ആദ്യ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയില്‍
Jun 29, 2022, 16:53 IST

യു.എ.ഇയിലെ 11 പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽവേയുടെ ആദ്യ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയില്‍. യു.എ.ഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലെ സകംകം മേഖലയിലായിരിക്കും സ്റ്റേഷൻ എന്ന് അബൂദബി മീഡിയ ഓഫിസ് ട്വീറ്റ് ചെയ്തു. സിലയില്‍ നിന്ന് തുടങ്ങി ഫുജൈറ വരെ എത്തുന്ന പാത അല്‍ റുവൈസ്, അല്‍ മിര്‍ഫ, അബൂദബി, ദുബൈ, ഷാര്‍ജ, ദൈദ് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഷാർജയിൽ നിന്ന് ഫുജൈറ തുറമുഖത്തേക്കും റാസൽഖൈമയിലേക്കും നിർമിക്കുന്ന 145 കി.മീ നീളത്തിലുള്ള പാത ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് സന്ദർശിച്ചു. പദ്ധതിയുടെ പ്രധാന സവിശേഷതകൾ ശൈഖ് തിയാബ് പരിശോധിച്ചു.