കുവൈത്തില്‍ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിദ്ധ്യം; ജാഗ്രതാ നിര്‍ദേശം
Sep 25, 2022, 13:09 IST

കുവൈത്തില്‍ സബാഹ് അല്‍ അഹ്‍മദ് ഏരിയയിലെ കടലില്‍ കൂറ്റന്‍ സ്രാവിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശത്ത് സ്രാവിന്റെ സാന്നിദ്ധ്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഇവിടെ നിന്നുള്ള ദൃശ്യവും അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.
സബാഹ് അല്‍ അഹ്‍മദ് ഏരിയയുടെ പരിസര പ്രദേശങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് ട്വീറ്റ് ചെയ്‍തു.