ലൈബ്രറികൾ നവീകരിക്കാൻ 45 ലക്ഷം ദിർഹം അനുവദിച്ചു ഷാർജ ഭരണാധികാരി

 
49
 

ഷാർജ: ലൈബ്രറികൾ നവീകരിക്കാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

വിവിധ ഭാഷകളിൽ ഇറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാനും ലൈബ്രറിയിൽ നൂതന സാങ്കേതിക വിദ്യകൾ സജ്ജമാക്കാനുമാണ് തുക വിനിയോഗിക്കുക.

ആഗോളതലത്തിൽ ശാസ്ത്രം, കല, ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാർഥികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പ്രഫഷണലുകൾ, വായനക്കാർ എന്നിവർക്കായി ലൈബ്രറയിലെ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരം വിപുലീകരിക്കും.

From around the web