കുവൈത്തിൽ നടപ്പാലങ്ങളിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ചാൽ കർശന നടപടി
Oct 30, 2022, 16:03 IST

കുവൈത്തിൽ നടപ്പാലങ്ങളിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ചാൽ കർശന നടപടി.ഇത്തരം യാത്രക്കാരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മോട്ടോർ സൈക്കിൾ യാത്രക്കാർ കാൽനട പാലം അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ഇത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അവരെ ഉടൻ പിടികൂടുകയും മോട്ടോർ സൈക്കിൾ യാത്രക്കാരെ നാടുകടത്തുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.