യു.എ.ഇ. പാസ് സ്മാർട്ട് ആപ്ലിക്കേഷൻ പരിഷ്കരിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം

 
37
 

യു.എ.ഇ. പാസ് സ്മാർട്ട് ആപ്ലിക്കേഷൻ പരിഷ്കരിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിലവിൽ സർക്കാർ, അർധ-സർക്കാർ, കൂടാതെ വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ 6,000 ലേറെ സേവനങ്ങൾ യു.എ.ഇ. പാസ് വഴി നൽകുന്നുണ്ട്.

സേവന ദാതാക്കൾക്കും ഉപയോക്താക്കൾക്കുമിടയിൽ തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു സംയോജിത സംവിധാനമാണ് യു.എ.ഇ. പാസ്. ജൈറ്റെക്സ് ഗ്ലോബൽ 2022-ൽ പരിഷ്കരിച്ച ആപ്ലിക്കേഷൻ ഉൾപ്പടെയുള്ള ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് 13.8 ലക്ഷം ആളുകൾ യു.എ.ഇ. പാസ് ഉപയോഗിക്കുന്നുണ്ട്. എമിറേറ്റ്‌സ് ഐ.ഡി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ യു.എ.ഇ. പാസ് ആപ്പിൽ രജിസ്ട്രേഷൻ നടത്താമെന്നും അധികൃതർ പറഞ്ഞു.

From around the web