ഭക്ഷ്യസുരക്ഷ സൂചികയിൽ യു.എ.ഇക്ക് നേട്ടം

 
63
 

ഭക്ഷ്യസുരക്ഷ സൂചികയിൽ യു.എ.ഇക്ക് നേട്ടം. അറബ് ലോകത്ത് മികച്ച ഭക്ഷ്യസുരക്ഷ നിലനിൽക്കുന്ന രാജ്യമായാണ് സൂചികയിൽ യു.എ.ഇ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലെ റാങ്കിങ്ങിൽ 19ാം സ്ഥാനവും ഇമാറാത്തിനാണ്. 'ഡീപ് നോളജ് അനലിറ്റിക്‌സ്' ബുധനാഴ്ച പുറത്തിറക്കിയ ആഗോള ഭക്ഷ്യ സുരക്ഷ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോർട്ടിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽനിന്ന് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവ മാത്രമാണുള്ളത്.

റഷ്യയുടെ യുക്രെയ്ൻ യുദ്ധം ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സബ് സഹാറൻ ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കനാഫ്രിക്ക, ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ അളവ് ഈ വർഷാവസാനത്തോടെ രൂക്ഷമാകുമെന്നും ഇതിൽ പറയുന്നു. സാമ്പത്തികമായി ശക്തമായ രാജ്യങ്ങളാണ് സൂചികയിൽ മുന്നിലുള്ളത്.

From around the web