സൗദിയിൽ ലൈസൻസില്ലാത്ത വെയർഹൗസ് അടച്ചു പൂട്ടി
Updated: Sep 8, 2022, 15:44 IST

സൗദിയിൽ ഉപയോഗ ശൂന്യമായ സൗന്ദര്യവർധക വസ്തുക്കൾ നിർമ്മിക്കുകയും കാലഹരണപ്പെട്ട ഉൽപന്നങ്ങൾ ക്രമരഹിതമായി സൂക്ഷിക്കുകയും ചെയ്ത ജിസാനിൽ ലൈസൻസില്ലാത്ത വെയർഹൗസ്, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അടച്ചു പൂട്ടി.
4,000 ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കൂടാതെ നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചതായും അതോറിറ്റി അറിയിച്ചു.
യോഗ്യതയുള്ള അധികാരികൾ ചേർന്നുള്ള സംയുക്ത പരിശോധനയുടെ ഭാഗമായി ജിദ്ദയിലെ നിരവധി കേന്ദ്രങ്ങളിൽ നിന്ന് 3,000 ത്തിലേറെ വ്യാജ ഉൽപന്നങ്ങളും പിടിച്ചെടുത്തു.