ലോകകപ്പ്: വിമാനത്താവളങ്ങളിൽ വാഹനനിയന്ത്രണം

 
49
 

ലോകകപ്പ് തിരക്കിലേക്കു നീങ്ങിയതിനു പിന്നാലെ ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ ചൊവ്വാഴ്ച മുതൽ ടെർമിനലിനു മുന്നിലേക്കുള്ള (കർബ് സൈഡ്) പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. അംഗീകൃത വാഹനങ്ങൾക്കു മാത്രമായിരിക്കും ഇനി ടെർമിനൽ മേഖലയിലേക്ക് പ്രവേശനം നൽകുന്നതെന്ന് എയർപോർട്ട് വിഭാഗം അറിയിപ്പിൽ വ്യക്തമാക്കി.

മുവാസലാത്ത് ടാക്സികൾ, നടക്കാൻ പ്രയാസമുള്ള ഭിന്നശേഷിക്കാർ, ഖത്തർ എയർവേസ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാർ, എയർപോർട്ട് ഷട്ട്ൽ ബസുകൾ എന്നിവക്കു മാത്രം കർബ്സൈഡ് വഴി യാത്രക്കാരെ ഇറക്കാം. സ്വകാര്യ വാഹനങ്ങൾക്ക് ഹമദ്, ദോഹ വിമാനത്താവളങ്ങളിൽ യാത്രക്കാരെ ഇറക്കാനും കയറ്റാനും എയർപോർട്ട് കാർ പാർക്ക് ഉപയോഗിക്കാം.

From around the web