പ്രതികൂല കാലാവസ്ഥ; ഷാർജ ടൂറിസ്റ്റ് കേന്ദ്രം അൽ സുഹുബ് റെസ്റ്റ് ഹൗസ് മേഖല അടച്ചു
Jul 29, 2022, 16:50 IST

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഖോർഫക്കാനിലെ പ്രധാന ടൂറിസം കേന്ദ്രമായ അൽ സുഹുബ് റെസ്റ്റ് ഹൗസ് മേഖല ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ക്ലൗഡ് ലോഞ്ച് എന്നറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിലാണ്.
ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനിൽ വാദി മേഖലയ്ക്കു സമീപം നിലയുറപ്പിച്ച റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥർ. കരകവിഞ്ഞൊഴുകുന്ന വാദിക്കു കുറുകെ കടക്കാൻ ശ്രമിച്ച് അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടിയതോടെ രാജ്യമെങ്ങും നിരീക്ഷണം ശക്തമാക്കി.