ജെ.സി സി ചാർട്ടർ വിമാനം സർവീസ് നടത്തി;ക്വാറന്‍റീൻ കാലത്ത് വായിക്കാൻ പുസ്തകങ്ങളും 

 

ഷാർജ: ജനത കൾചറൽ സെന്റർ വടകര എൻ. ആർ ഐ ഫോറം, പയ്യോളി പെരുമ എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തിയിരിക്കുന്നു. സൂനിൽ മയ്യന്നൂർ, ഇ. കെ. ദിനേശൻ, സുനിൽ തച്ചൻകുന്ന് എന്നിവർ നേതൃത്വം നൽകിയിരിക്കുകയാണ്. പ്രസിഡന്റ് പി .ജി .രാജേന്ദ്രൻ, ജനറൽ സെക്രട്ടറി രാജൻ കോളാവിപാലം, മസ്ഹറുദ്ദീൻ, സി .എം. ഇസ്മാഈൽ ഏറാമല, ഷാജി കൊയിലോത്ത്, ടെന്നിസൺ ചേന്നപ്പള്ളി എന്നിവൾ ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് വിമാനത്താവളത്തിൽ എൽജെഡി മലപ്പുറം ജില്ലാ കമ്മിറ്റിയും ജെപിസിസി പ്രവർത്തകരും ചേർന്ന് യാത്രക്കാർക്ക് സ്വീകരണം നൽകിയിരിക്കുന്നത്.

ജെ.സി സി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ക്വാറന്‍റീൻ കാലത്ത് വായിക്കാൻ പുസ്തകം സമ്മാനം നൽകികൊണ്ട് ജെസി സി പ്രവർത്തകർ മാതൃകയായിരിക്കുന്നു. വായനാദിനത്തിനോടനുബന്ധിച്ച് എം മുകുന്ദന്റെ ‘ ഓർമകളിലേയ്ക്ക് മടങ്ങി വരുന്നവർ’ എന്ന പുസ്തകമാണ് വിതരണം ചെയ്തിരിക്കുന്നത്. എഴുത്തുകാരൻ ഇ. കെ. ദിനേശന്‍ നേതൃത്വം നൽകുകയുണ്ടായി.

From around the web