ഗൂഗിൾ ന്യൂസ് ഷോക്കേസിനായി 100 കോടി ഡോളർ 

 
ഗൂഗിൾ ന്യൂസ് ഷോക്കേസിനായി 100 കോടി ഡോളർ

ന്യൂസ് ഷോകേസ് എന്ന ഗൂഗിളിന്റെ പുതിയ ഉത്പന്നത്തിനായി വാർത്താ മാധ്യമങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി മൂന്ന് വർഷത്തേക്ക് 100 കോടി ഡോളർ ഗൂഗിൾ മാറ്റിവെച്ചിരിക്കുകളായാണ് . വ്യത്യസ്തതയുള്ള വാർത്താനുഭവത്തിനായി ഗുണമേന്മയുള്ള ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനായി തങ്ങൾ പ്രതിഫലം നൽകുമെന്നും ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിബദ്ധതയാണിതെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിക്കുകയുണ്ടായി.

പ്രസാധകർക്കും വായനക്കാർക്കും നേട്ടമുള്ള ഒരു പുതിയ ഉൽപ്പന്നമാണ് ഗൂഗിൾ ന്യൂസ് ഷോകേസ് കൊണ്ട് ഉദ്ദേശിക്കുന്നത്. വായനക്കാർക്ക് പ്രധാനപ്പെട്ട വാർത്തകളെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതിനും പ്രസാധകർക്ക് വായനക്കാരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ഗൂഗിൾ ന്യൂസ് ഷോക്കേസിലൂടെ കഴിയുമെന്ന് അറിയിക്കുന്നു.

From around the web