സെക്കൻഡിൽ 14 ഫ്രെയിം; നിക്കോൺ ഡി6 ക്യാമറ ഉടനെത്തും

നിക്കോണിന്റെ ഏറ്റവും കരുത്തുറ്റ ക്യാമറാ ബോഡിയുള്ള നിക്കോൺ ഡി6 ഉടനെത്തും. ക്യാനൻ 1ഡിഎക്സ് മാർക്ക് 3, സോണി എ9 മാർക് 2 തുടങ്ങിയ ക്യാമറകൾക്ക് ഒത്ത എതിരാളിയായാണ് നിക്കോൺ ഡി6നെ അവതരിപ്പിക്കുന്നത്. 20.8 എംപി സെൻസറാണ് ഡി6ന് നൽകുന്നത്. നിലവിലുള്ള ഡി5നും ഇതേ റെസലൂഷനുള്ള സെൻസർ തന്നെയാണ് നൽകിയിട്ടുള്ളത്. ഷൂട്ടിങ് സ്പീഡിന് പ്രാധാന്യം നൽകിയിട്ടുള്ള ഈ ക്യാമറയിൽ സെക്കൻഡിൽ 14 ഫ്രെയിം ഷൂട്ടു ചെയ്യാൻ സാധിക്കും. (ക്യാനൻ 1ഡി എക്സ് മാർക് 3, സെക്കൻഡിൽ 16 ഫ്രെയിം ഷൂട്ടു
 
സെക്കൻഡിൽ 14 ഫ്രെയിം; നിക്കോൺ ഡി6 ക്യാമറ ഉടനെത്തും

നിക്കോണിന്റെ ഏറ്റവും കരുത്തുറ്റ ക്യാമറാ ബോഡിയുള്ള നിക്കോൺ ഡി6 ഉടനെത്തും. ക്യാനൻ 1ഡിഎക്സ് മാർക്ക് 3, സോണി എ9 മാർക് 2 തുടങ്ങിയ ക്യാമറകൾക്ക് ഒത്ത എതിരാളിയായാണ് നിക്കോൺ ഡി6നെ അവതരിപ്പിക്കുന്നത്. 20.8 എംപി സെൻസറാണ് ഡി6ന് നൽകുന്നത്. നിലവിലുള്ള ഡി5നും ഇതേ റെസലൂഷനുള്ള സെൻസർ തന്നെയാണ് നൽകിയിട്ടുള്ളത്.

ഷൂട്ടിങ് സ്പീഡിന് പ്രാധാന്യം നൽകിയിട്ടുള്ള ഈ ക്യാമറയിൽ സെക്കൻഡിൽ 14 ഫ്രെയിം ഷൂട്ടു ചെയ്യാൻ സാധിക്കും. (ക്യാനൻ 1ഡി എക്സ് മാർക് 3, സെക്കൻഡിൽ 16 ഫ്രെയിം ഷൂട്ടു ചെയ്യും. എന്നാൽ, നിക്കോൺ ഡി5ന്റെ സ്പീഡ് സെക്കൻഡിൽ 12 ഫ്രെയിം ആയിരുന്നു.)

ഇലക്ട്രോമാഗ്‌നറ്റിക്കലി കണ്ട്രോൾഡ് ഡയഫ്രം ഉള്ള ലെൻസ് ഡി6ന് ഒപ്പം ഉപയോഗിച്ചാൽ മാത്രമേ സെക്കൻഡിൽ 14 ഫ്രെയിം ഷൂട്ടു ചെയ്യാനാകൂ. 8എംപി ഫയൽ മതിയെങ്കിൽ സെക്കൻഡിൽ 30 ഫ്രെയിം ഷൂട്ടു ചെയ്യാനും റെസലൂഷൻ 2എംപി മതിയെങ്കിൽ സെക്കൻഡിൽ 60 ഫ്രെയിം ഷൂട്ടു ചെയ്യാനുള്ള ശേഷിയും ഈ ക്യമാറയ്ക്ക് കമ്പനി നൽകിയിട്ടുണ്ട്.

ഓട്ടോഫോക്കസ് സിസ്റ്റമാണ് ഈ ക്യാമറയിലെ ഏറ്റവും മികച്ച സവിശേഷത. ഓട്ടോഫോക്കസ് പോയിന്റുകളുടെ എണ്ണം 105 ആയി കുറച്ചുവെങ്കിലും (ഡി5ന് 153), ഉള്ള പോയിന്റുകളെല്ലാം സിലക്ടബിൾ ക്രോസ് ടൈപ് ആണ് എന്നതാണ് ഡി6നെ വ്യത്യസ്തനാക്കുന്നത്. ഇവിടെ ട്രിപ്പിൾ-സെൻസർ അറേഞ്ച്മെന്റാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. അത് എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

സെക്കൻഡിൽ 30 ഫ്രെയിം വരെ 4കെ വിഡിയോ റെക്കോഡ് ചെയ്യാൻ ഡി6ന് കഴിയും. എംപി4 ഫോർമാറ്റിൽ റെക്കോഡ് ചെയ്യാമെന്നതും ക്യാമറയുടെ ഗുണങ്ങളുടെ കാര്യത്തിലാണ് പെടുത്തിയിരിക്കുന്നത്. 1440 ഗ്രാം ഭാരമുള്ള ബോഡിക്ക് മാത്രം 6499 ഡോളർ വില.

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ക്യാമറ ഏതു തരത്തിലുള്ളതാണെന്നു നേരത്തെ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു. വിപണിയില്‍ വന്‍ വിജയമായിരുന്ന ഡി5-ന്റെപിന്‍ഗാമി എന്ന നിലയ്ക്ക് ഡി6 ഇറങ്ങുമ്പോള്‍ അതിലൊളിപ്പിച്ചു വച്ചിരിക്കുന്ന അത്ഭുതം എന്താണെന്നാണ് എല്ലാവരും സാകൂതം നോക്കുന്നത്. മിറര്‍ലെസ് കാലത്ത് ഇനിയൊരു ഡിഎസ്എല്‍ആറിന് ബാല്യമുണ്ടോയെന്നും ഫോട്ടോഗ്രാഫര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്.

From around the web