’ജോക്കർ മാൽവെയർ‘ കയറിക്കൂടിയതിനെ തുടര്‍ന്ന് 17 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു 

 
’ജോക്കർ മാൽവെയർ‘ കയറിക്കൂടിയതിനെ തുടര്‍ന്ന് 17 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു

ജോക്കര്‍ മാല്‍വെയര്‍ കയറിക്കൂടിയതിനെ തുടര്‍ന്ന് 17 ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തിരിക്കുന്നത്‌. നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കുന്നത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വെല്ലുവിളികളിൽ ഒന്നായിരുന്ന ജോക്കര്‍ ഇപ്പോള്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കടന്നുകൂടിയത്.

From around the web