ഫേസ്ബുക്കിൽ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ്ണ​മാ​യും വി​ല​ക്ക്

 
ഫേസ്ബുക്കിൽ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ്ണ​മാ​യും വി​ല​ക്ക്

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ: രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ്ണ​മാ​യും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഫേ​സ്ബു​ക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. അ​മേ​രി​ക്ക​യി​ല്‍ ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പ​ര​സ്യ​ങ്ങ​ള്‍ നി​രോ​ധി​ക്കാ​ന്‍ ഫേ​സ്ബു​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.

സോഷ്യൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ദേ​ശ ഇ​ട​പാ​ടു​ക​ള്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ച്ചി​രു​ന്നു​വെ​ന്ന എ​ന്ന വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ര​സ്യ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യും ഫേ​സ്ബു​ക്ക് നി​രോ​ധി​ക്കാൻ വേണ്ടി തിരുമാനിക്കുകയുണ്ടായത്.

എ​ന്നാ​ല്‍ ഇ​ക്ക​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് അറിയിക്കുകയുണ്ടായി. പ​ര​സ്യം നി​രോ​ധി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ത​ട​സ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ഫേ​സ്ബു​ക്ക് പ്രകടിപ്പിക്കുകയുണ്ടായി .

From around the web