5 വർഷങ്ങൾക്ക് ശേഷം വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോററെ ഒഴിവാക്കുന്നു

 
df

5 വർഷങ്ങൾക്ക് ശേഷം വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോററെ ഒഴിവാക്കുന്നു.കുറച്ച് നാളുകളായി എക്സ്പ്ലോറര്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തീരെ കുറവാണ്. ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകള്‍ ആ സ്ഥാനം കയ്യേറി. 

യൂസർമാർക്ക് അപ്ഡേറ്റിലൂടെ ഇനിമുതൽ എഡ്ജ് ബ്രൗസറാണ് ലഭ്യമാവുന്നത്. അടുത്ത വർഷം ജൂൺ 22 മുതല്‍ പൂർണമായും എക്സ്പ്ലോറർ വിൻഡോസിൽ നിന്നും ഒഴിവാക്കും. മൈക്രോസോഫ്റ്റ് ഒരു വർഷം മുൻപ് തന്നെ എക്സ്പ്ലോറർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.

മൈക്രോസോഫ്റ്റ് കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ് 1995 ഓഗസ്റ്റില്‍ ഇൻറർനെറ്റ് എക്സ്പ്ലോററെ ആദ്യം പുറത്തിറക്കിയത്. 2002-2003 വരെ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണ്.

From around the web