ആമസോൺ വീണ്ടും അവശ്യ സാധനങ്ങളുടെ വിതരണം ആരംഭിച്ചു

ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന അവശ്യ സാധനങ്ങളുടെ വിതരണം ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ പുനരാരംഭിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം വിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു കമ്പനി. എന്നാൽ ഇപ്പോൾ വിതരണം പുനരാരംഭിച്ചുവെന്നും പ്രീ പെയ്ഡ് പേയ്മെന്റിലൂടെ മാത്രമുള്ള ഓർഡറുകൾ ആണ് സ്വീകരിക്കുന്നതെന്നും ആമസോൺ തങ്ങളുടെ ഔദ്യോധിക വെബ്സൈറ്റിൽ കൂടി അറിയിക്കുകയായിരുന്നു. ആമസോൺ സേവനങ്ങൾ നിർത്തിയതിന് പിന്നാലെ ഫ്ളിപ്കാർട്ടും നേരത്തെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഏപ്രിൽ 2 വരെയാണ് ഫ്ളിപ്കാർട്ട് വിതരണം
 
ആമസോൺ വീണ്ടും അവശ്യ സാധനങ്ങളുടെ വിതരണം ആരംഭിച്ചു

 

ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന അവശ്യ സാധനങ്ങളുടെ വിതരണം ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ പുനരാരംഭിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം വിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു കമ്പനി.

എന്നാൽ ഇപ്പോൾ വിതരണം പുനരാരംഭിച്ചുവെന്നും പ്രീ പെയ്ഡ് പേയ്‌മെന്റിലൂടെ മാത്രമുള്ള ഓർഡറുകൾ ആണ് സ്വീകരിക്കുന്നതെന്നും ആമസോൺ തങ്ങളുടെ ഔദ്യോധിക വെബ്‌സൈറ്റിൽ കൂടി അറിയിക്കുകയായിരുന്നു.

ആമസോൺ സേവനങ്ങൾ നിർത്തിയതിന് പിന്നാലെ ഫ്‌ളിപ്കാർട്ടും നേരത്തെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. ഏപ്രിൽ 2 വരെയാണ് ഫ്‌ളിപ്കാർട്ട് വിതരണം നിർത്തിവെച്ചിരിക്കുന്നത്.

From around the web