ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

ഇന്ത്യയിൻ വിപണിയിൽ ചില ഐഫോൺ മോഡലുകളുടെ വില ആപ്പിൾ വർദ്ധിപ്പിച്ചു. ഐഫോണിന്റെ പഴയതും പുതിയതുമായ രണ്ട് മോഡലുകൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. വില വർധിപ്പിച്ച സ്മാർട്ട്ഫോൺ മോഡലുകളിൽ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 8 എന്നിവയടക്കമുള്ള ഉൾപ്പെടുന്നു. പുതിയ വില ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. വിലവർധനവിന് ശേഷമുള്ള ആപ്പിൾ ഐഫോൺ മോഡലുകളുടെ വില പരിശോധിച്ചാൽ, ഐഫോൺ 11 പ്രോ മാക്സിന് നേരത്തെ വില 1,09,900 രൂപയായിരുന്നു
 
ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ എന്നിവയുടെ വില വർദ്ധിപ്പിച്ചു

ഇന്ത്യയിൻ വിപണിയിൽ ചില ഐഫോൺ മോഡലുകളുടെ വില ആപ്പിൾ വർദ്ധിപ്പിച്ചു. ഐഫോണിന്റെ പഴയതും പുതിയതുമായ രണ്ട് മോഡലുകൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. വില വർധിപ്പിച്ച സ്മാർട്ട്‌ഫോൺ മോഡലുകളിൽ ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ്, ഐഫോൺ 8 എന്നിവയടക്കമുള്ള ഉൾപ്പെടുന്നു. പുതിയ വില ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

വിലവർധനവിന് ശേഷമുള്ള ആപ്പിൾ ഐഫോൺ മോഡലുകളുടെ വില പരിശോധിച്ചാൽ, ഐഫോൺ 11 പ്രോ മാക്സിന് നേരത്തെ വില 1,09,900 രൂപയായിരുന്നു വില. വർദ്ധനവിന് ശേഷം ഈ മോഡലിന്റെ വില 1,11,200 രൂപയായി. ആപ്പിൾ ഐഫോൺ 11 പ്രോ 99,900 രൂപയ്ക്കായിരുന്നു നേരത്തെ ലഭ്യമായിരുന്നത്. ഇപ്പോൾ ഈ ഫോണിന്റെ വില 1,01,200 രൂപയായി ഉയർന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളാണ് ഇവ.

ഐഫോൺ 8 പോലുള്ള പഴയ ചില മോഡലുകൾക്കും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. 64 ജിബി സ്റ്റോറേജ് വേരിയന്റിലുള്ള ഐഫോൺ 8 പ്ലസിന് ഇപ്പോൾ 50,600 രൂപയും 128 ജിബി സ്റ്റോറേജ് വേരിയന്റിനുള്ള ഐഫോൺ 8 പ്ലസിന് 55,600 രൂപയുമാണ് വില വരുന്നത്. ഐഫോൺ 8 ന്റെ 64 ജിബി സ്റ്റോറേജ് വേരിയനറിന്റെ പുതുക്കിയ വില 40,500 രൂപയാണ്. ഐഫോൺ 8ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 45,500 രൂപയാണ് ഇപ്പോഴത്തെ വില.

കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച മാറ്റങ്ങൾ കാരണമാണ് ആപ്പിൾ ഐഫോൺ സീരീസിന്റെ വില ഉയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ബജറ്റ് അടിസ്ഥാന കസ്റ്റംസ് തീരുവ (ബിസിഡി) നിരക്ക് വർദ്ധിപ്പിക്കുകയും ബിസിഡി / സോഷ്യൽ വെൽഫെയർ സർചാർജിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നത് പുതിയ ബജറ്റിൽ പിൻവലിക്കുകയും ചെയ്തു. ഇത് വില വർദ്ധനവിന് കാരണമായി എന്ന് റിപ്പോർട്ടുകൾ പറയുന്നു.

From around the web