ഇന്ത്യയിൽ ഐഫോണുകളുടെ വില ആപ്പിള്‍ വർധിപ്പിച്ചു

ഡൽഹി: ജിഎസ്ടി പരിഷ്കരിച്ചതിന്റെ ഫലമായി രാജ്യത്തെ ഐഫോണുകളുടെ വില ആപ്പിള് വർധിപ്പിച്ചു. പുതുക്കിയ വില ഇന്നുമുതലാണ് പ്രാബല്യത്തില് വന്നത്. ഐഫോണ് 11 പ്രോ മാക്സ്ന് ഇപ്പോള് 1,17,100 രൂപയും ഐഫോണ് 11 പ്രോയുടെ പ്രാരംഭ വില 1,06,600 യുമായി. അതേസമയം ഐഫോണ് 11, ഐഫോണ് എക്സ്ആര്, ഐഫോണ് 7 ഉള്പ്പെടെയുള്ളവയ്ക്കും വില വർധിച്ചിട്ടുണ്ട്. ഐഫോണ് 11 പ്രോ മാക്സിന്റെ അടിസ്ഥാന മോഡലായ 64 ജിബി വേരിയന്റിന് 1,11,200 രൂപയാണ് പുതിയ വില. ഐഫോണ് 11 പ്രോയുടെ
 
ഇന്ത്യയിൽ ഐഫോണുകളുടെ വില ആപ്പിള്‍ വർധിപ്പിച്ചു

 

ഡൽഹി: ജിഎസ്ടി പരിഷ്കരിച്ചതിന്റെ ഫലമായി രാജ്യത്തെ ഐഫോണുകളുടെ വില ആപ്പിള്‍ വർധിപ്പിച്ചു. പുതുക്കിയ വില ഇന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. ഐഫോണ്‍ 11 പ്രോ മാക്‌സ്ന് ഇപ്പോള്‍ 1,17,100 രൂപയും ഐഫോണ്‍ 11 പ്രോയുടെ പ്രാരംഭ വില 1,06,600 യുമായി.

അതേസമയം ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 7 ഉള്‍പ്പെടെയുള്ളവയ്ക്കും വില വർധിച്ചിട്ടുണ്ട്. ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ അടിസ്ഥാന മോഡലായ 64 ജിബി വേരിയന്റിന് 1,11,200 രൂപയാണ് പുതിയ വില.

ഐഫോണ്‍ 11 പ്രോയുടെ ഗണത്തിൽ വരുന്ന എന്‍ട്രി ലെവല്‍ 64 ജിബി സ്‌റ്റോറേജ് മോഡലിന് 1,06,600 രൂപയായി. ഐഫോണ്‍ 11 ന്റെ പ്രാരംഭ വിലയും വർധിച്ചു. 64,900 ആയിരുന്ന ഈ 64 ജിബി സ്‌റ്റോറേജ് ഓപ്ഷന് 68,300 രൂപയാണ് പുതിയ വില.

From around the web