ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് നിരോധിക്കാൻ ഓസ്‌ട്രേലിയ 

 
ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് നിരോധിക്കാൻ ഓസ്‌ട്രേലിയ

സിഡ്‌നി: ഇന്ത്യയ്‌ക്കും പിന്നാലെ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാൻ നീക്കവുമായി ഓസ്‌ട്രേലിയ രംഗത്ത് എത്തിയിരിക്കുന്നു. നേരത്തെ ഇന്ത്യ ടിക് ടോക്കിനെ പിൻവലിച്ചതിനു പിന്നാലെ അമേരിക്കയും ടിക് ടോക്കിന് നിരോധനമേർപ്പെടുത്താനുള്ള നടപടികൾ തുടങ്ങുകയുണ്ടായിരുന്നു. ഇന്ത്യയെ പോലെ തന്നെ രാജ്യത്തെ ജനങ്ങളുടെ വിവരം ചോർച്ച ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നില്‍ ഉള്ളത്.

 ചൈന ടിക് ടോക്കിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ലിബറല്‍ സെനറ്റര്‍ ജിം മോലൻ കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി. ഇതോടെ മൊബൈല്‍ ആപ്ലിക്കേഷനുകളെച്ചൊല്ലിയുള്ള ചൈനയ്‌ക്കെതിരായ ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയുന്നത്.

From around the web