ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി

 
cd

ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്. ബി.ജെ.പി നേതാവായ മനീഷ് സിങാണ് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പരാതി നൽകിയിരിക്കുന്നത്.

കൈയിൽ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച്​ കണ്ണിറുക്കി കാണിക്കുന്ന ശിവന്റെ സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ്​ മനീഷിന്‍റെ പരാതി. ഇൻസ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് മനീഷ് സിങിന്റെ പരാതി. ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

From around the web