കാനണ്‍ ഇന്ത്യയുടെ പുതിയ ഫോട്ടോ പ്രിന്ററുകള്‍ വിപണിയില്‍

 
x

ഇമേജിംഗ് സാങ്കേതിക രംഗത്തെ മുന്‍നിരക്കാരായ കാനണ്‍ ഇന്ത്യ, പുതിയ നാല് ഫോട്ടോ പ്രിന്ററുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വാണിജ്യാവശ്യങ്ങള്‍ക്കും വീടുകളിലും അനുയോജ്യമാണ് പുതിയ പ്രിന്ററുകള്‍. പിക്‌സമാ ജി 670, പിക്‌സമാ ജി 570, പ്രോഗ്രാഫ് പ്രോ-300, പിക്‌സ്മാ പ്രോ-200 എന്നിവയാണ് പുതിയ പ്രിന്ററുകള്‍.

പിക്‌സ്മാ ജി ശ്രേണി 6-കളര്‍ ടാങ്ക് മഷി ടാങ്ക് പ്രിന്റര്‍ ആണ്. പ്രിന്റിങ്ങിന്റെ ചെലവും വളരെ കുറവാണ്. പ്രോഗ്രാഫ് പ്രോ-300, പ്രോ-200 എന്നിവ കാനണ്‍-ന്റെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ചവയാണ്.

പ്രദര്‍ശനത്തിനും മറ്റുമുള്ള എ3 സൈസ് പ്രിന്ററുകള്‍ എടുക്കാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ജി സീരീസിന്റെ മറ്റൊരു പ്രത്യേകത ആറു കളര്‍ ഉള്ള ഡൈ ഇങ്ക് ടാങ്ക് സംവിധാനമാണ്. സിയാന്‍, മജന്ത, മഞ്ഞ, കറുപ്പ് എന്നിവയുടെ മിശ്രണത്തോടൊപ്പം പുതിയ ചുവപ്പും ഗ്രേയും നിറങ്ങള്‍ ലയിച്ചെത്തുമ്പോള്‍ ഫോട്ടോ പ്രിന്റിങ്ങിനു തന്നെ പുതിയ ഒരു മാനം കൈവരുന്നു. സ്‌കാന്‍, കോപ്പി സംവിധാനവും ജി 670-ല്‍ ഉണ്ട്.

സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് ഇമേജുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാനുള്ള സംവിധാനം പുതിയ പ്രിന്ററുകളില്‍ ഉണ്ട്. മാറ്റ്, സെമി- ഗ്ലോസ്, സൂപ്പര്‍ ഹൈ ഗ്ലോസ് തുടങ്ങി ഫൈന്‍ ആര്‍ട്ട് ഗ്രേഡ് പേപ്പര്‍ വരെ ഉപയോഗിക്കാം.

പിക്‌സ്മാ ജി 670-ന്റെ വില 24801 രൂപയാണ്. ജി 570-ന് 18,789  രൂപയും. പിക്‌സ്മാ പ്രോ-200-ന്റെ വില 41,401 രൂപയും പ്രോ-300 ന്റെ വില 59,621 രൂപയുമാണ്. 35 സെക്കന്‍ഡു മുതല്‍ രണ്ടു മിനിറ്റുവരെയാണ് പ്രിന്റിംഗ് സമയം.

മഹാമാരിയുടെ കാലത്ത്, ഫോട്ടോഗ്രാഫര്‍മാരോടുള്ള പ്രതിബദ്ധതയാണ് കാനണ്‍ നിര്‍വഹിക്കുന്നതെന്ന്, കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനബു യമാസാക്കി പറഞ്ഞു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഫോട്ടോ സ്‌കൂളുകള്‍ക്കും വേണ്ടി രൂപകല്പന ചെയ്തവയാണ് പുതിയ പ്രിന്ററുകള്‍.

ഫോട്ടോ പ്രിന്റിങ്ങ് രംഗത്ത് സാങ്കേതിക വിദ്യ കൂടുതല്‍ വിന്യസിക്കുക കാനണ്‍-ന്റെ ഉത്തരവാദിത്വമാണെന്ന് കണ്‍സ്യൂമര്‍ സിസ്റ്റം പ്രൊഡക്ട്‌സ് ഡയറക്ടര്‍ സി. സുകമാരന്‍ പറഞ്ഞു.

കോപ്പിയര്‍, ഡോക്യുമെന്റ് സര്‍വീസസ്, പ്രിന്ററുകള്‍, ചെക്ക് സ്‌കാനര്‍, ഡിജിറ്റല്‍ ക്യാമറ, സിനിമാറ്റിക് ഇമേജിംഗ് പ്രോഡക്ട്‌സ് എന്നിവ കാനണ്‍-ന്റെ ഉല്പന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നു.

From around the web